Editorial

പൂനെ - ആശങ്കയുടെ നിഴലുകള്‍

ഭീകരതയുടെ മുറിവുകള്‍ പേറുന്ന ഒരു ദിനം കൂടി കടന്നു പോകുന്നു. പൂനെയില്‍ ശനിയാഴ്ച വൈകിട്ട് നടന്ന സ്ഫോടനം രാജ്യത്തെ വീണ്ടും ആശങ്കയില്‍ ആഴ്ത്തി. രണ്ടു വിദേശികള്‍ ഉള്‍പ്പടെ ഒന്‍പതുപേര്‍ മരിച്ച സ്ഫോടന നടന്നു മണിക്കൂറുകള്‍ക്കു ശേഷവും യഥാര്‍ത്ഥ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. സ്ഫോടനത്തിനുപിന്നിലെ തീവ്രവാദ ബന്ധത്തെക്കുറിച്ച് ഭീകര വിരുദ്ധ സേന ഇപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുന്നു. തുടങ്ങിയിടത്ത് തന്നെ നില്‍ക്കുന്നു എന്നര്‍ത്ഥം.

മരിച്ചവരുടെ കുടുംബാങ്ങങ്ങള്‍ക്കും പരുക്ക് ഏറ്റവര്‍ക്കും ലക്ഷങ്ങള്‍ ധനസഹാഹം നല്‍കുന്നത് വഴി ബാധ്യതകള്‍ അവസാനിച്ചു എന്ന് കരുതുന്ന ഭരണ കൂടം। തീവ്രവാദ ബന്ധം പരിശോധിക്കും, അന്വേഷണം ഊര്‍ജ്ജിതം, രാജ്യസുരക്ഷയെ ബാധിക്കില്ല തുടങ്ങിയ പതിവ് പല്ലവികള്‍ ആവര്‍ത്തിക്കുന്ന രാഷ്ട്രീയ നേതൃത്വം. ഇന്ത്യാ മഹാരാജ്യത്തിന്‍റെ സുരക്ഷ കൈകാര്യം ചെയ്യുന്നവര്‍ക്ക് വീണ്ടും പിഴവുകള്‍ കീറാമുട്ടിയാകുന്നു.

For More Reads..

http://syamrajmd.blogspot.com/


.

No comments:

Post a Comment