കഥ തുടങ്ങിയില്ല !

കഥയില്ലയ്മകളുടെ നേര്‍കാഴ്ചകള്‍

സത്യന്‍ അന്തികാടിന്റെ അമ്പതാമത്തെ ചിത്രം മോശമാകില്ല എന്ന പ്രതീക്ഷകളോടെ കൈരളി സിനിമയില്‍ ചെന്ന ഏറേ പേര്‍ നെടുവീര്‍പോടെ ഇറങ്ങുന്ന കാഴ്ച ... ഒപ്പം ഒരു മഴയുള്ള സായാഹ്നും നഷ്ടപെട്ട ഞാനും. മധ്യവര്‍ഗത്തിന്റെ ജീവിതത്തിലെ നിമിഷങ്ങളുമായി വരാറുള്ള അന്തിക്കാട്‌ മാഷ് ഇത്തവണ തന്റെ തന്നെ പഴയ ചിത്രങ്ങളുടെ വിഴുപ്പുമായിട്ടാണ് ( മനസിനക്കരെ, യാത്രക്കാരുടെ ശ്രദ്ധയക്ക്‌ , ... ) ഇത്തവണ കഥ തുടരും എന്ന ചിത്രത്തിലൂടെ വന്നത്. മിശ്രവിവാഹം എന്ന സാമൂഹ്യ വിഷയത്തെ അവലംബിച്ച് കഥ തുടങ്ങാന്‍ ശ്രമിക്കുന്നു. ധീരയായ നായികയെയും മതത്തിന്റെ ഇടുങ്ങിയ ചട്ടങ്ങളില്ലാത്ത ആധുനികനായ യുവാവിനെയും ആദ്യം നമുക്ക് കാണാം. ആകസ്മികമായ ഭര്‍ത്താവിന്റെ മരണം നായികയെ ജീവിതത്തിന്റെ വിഷമ വക്ത്രതിലാക്കുന്നു. ഈ സംഭവം കഥയുടെ വഴിതിരിവും ഉല്പ്രേരകവും ആകേണ്ടുനതാണ്. 

പക്ഷെ കഥ അവിടം തൊട്ടു വട്ടം തിരിയുന്നു. നായികയെ രണ്ടു കുടുംബങ്ങളും, ഭര്‍ത്താവിന്റെ സുഹൃത്തുക്കളും കൈ ഒഴിയുന്നു. ഒപ്പം ദൌര്‍ഭാഗ്യങ്ങളുടെ ഖോഷയാത്രയും. അവിശ്വസനീയമായ ഈ രംഗങ്ങള്‍ സിബി മലയില്‍ ചിത്രങ്ങളുടെ പകര്‍പ്പായി തോന്നുന്നു. അധ്വാന വര്‍ഗത്തില്‍ നിന്നും നായകന്‍ രംഗ പ്രവേശം ചെയ്യുന്നു. നായികയ്കും കുഞ്ഞിനും നായകന്റെ പരിസരം അഭയം നല്‍കുന്നു. അപനിര്‍മിച്ച ഒരു തൊഴിലാളി സമൂഹത്തെ നമുക്കിവിടെ കാണാം. നായികയെ ഈ യാഥാര്‍ത്ഥ്യത്തിന്റെ ഉടഞ്ഞ ചില്ലില്‍ നിന്നും സൌഭാഗ്യത്തിന്റെ ദന്തഗോപുരതിലീക് നായകന്‍ പിടിച്ചുയര്‍ത്തുന്നു. ഇവിടെ നായികയുടെ വിദ്യാഭ്യാസം ആണ് തുനക്ക് എത്തുന്നത്‌. 

നായിക വീണ്ടും കച്ചവട മൂല്യം ഉള്ള ചരക്കാകുന്നു. നായിക കടല് കടക്കുമ്പോള്‍ നായകന്‍   ആഗ്രഹങ്ങള്‍ ഭക്തിയില്‍ മുക്കുന്നു. ഇവിടെ നായകന്‍ തന്റെ കാമം കരഞ്ഞു തീര്കുമ്പോള്‍ നായിക മുതലാളിത്തം പ്രതിനിധീകരിക്കുന്ന സൌഭാഗ്യങ്ങളാണ്. ദുര്‍ബലമായ തിരകഥയും ഹാസ്യവും കൊണ്ട് ചിത്രം ഇവിടെ അപുര്‍ണമായി ദഹന കേടാകുന്നു. ഇസ്ലാം മതത്തിനെ കുറിച്ചുള്ള പകര്‍പ്പുകള്‍ തികച്ചും പ്രതിലോമാകരംയിരിക്കുന്നു. ഒപ്പം ഭാഗ്യന്വേഷനത്തിന്റെ വഴിയെ പോകുന്ന തൊഴില്ലാളി വര്‍ഗ്ഗവും. എന്തായാലും ഇന്നത്തെ മധ്യവര്‍ഗതിനിഷ്ട പെടുന്ന ചീരുവകള്‍ ചേര്‍ത്തിട്ടുണ്ടെങ്കിലും ചിത്രം അതിന്റെ സമഗ്രതയില്‍ പരാജയപെടുന്നു. 

ഗോകുല്‍ ബി. അലക്സ്‌

2 comments:

  1. your command over the language is damn !
    Bro ... why dont you pen your imagination than always derive from the reality ...

    We need people like you to get us out of where we are sticking our ass to ... Go ahead imagine and entertain us with your Skills bro !

    ReplyDelete
  2. Thanks Sanal ... In our day, reality and dreams are wed like never before. I am striving to find the layer in between.

    ReplyDelete